Tuesday, December 11, 2007

aayiram kannumaayi

ആയിരം കണ്ണുമായ്.........
ചിത്രം നോക്കെത്താത്ത ദൂരത്ത് കണ്ണും നട്ട് രചന ബിച്ചു തിരുമല പാടിയത് എസ്. ജാനകി സംഗീതം ജി. ദേവരാജന്‍
ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളീ മലര്‍തേന്‍കിളീ (ആയിരം..)
മഞ്ഞു വീണതറിഞ്ഞില്ല വെയില്‍ വന്നു പോയതറിഞ്ഞില്ല (മഞ്ഞു..)
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍ (പൈങ്കിളീ..)
വന്നു നീ-വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ
വന്നു നീ വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ (ആയിരം..)
തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തമ്പുരുമീട്ടിയോ
ഉള്ളിലെ മാമയില്‍ നീലപ്പീലികള്‍ വീശിയോ (തെന്നലുമ്മ..)
എന്റെ ഓര്‍മ്മയില്‍ പൂത്തു നിന്നൊരു മഞ്ഞ മന്ദാരമേ
എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈതന്യമേ (ആയിരം..)

No comments: